|
രത്‌ന വ്യാപാരികളുടെ കോടികളുടെ വായ്പ തട്ടിപ്പ് ശ്രേണിയില്‍ ഒന്ന് കൂടി. 11 ബാങ്കുകളില്‍ നിന്ന് 2654 കോടി രൂപ വായ്പയെടുത് തിരിച്ചടക്കാതിരുന്ന മൂന്ന് രത്‌ന വ്യാപാരികളെ സി ബി ഐ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് അറസ്റ്റിലായവര്‍.
കമ്പനിയുടെ സ്ഥാപകന്‍ നാരായണ്‍ ഭട്‌നഗര്‍, മാനേജിങ് ഡയറക്ടര്‍ അമിത് ഭട്‌നഗര്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സുമിത് ഭട്‌നഗര്‍ എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 26നു രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്ത് ലോണ്‍ തരപ്പെടുത്തി എന്നാണ് കേസ്. 2008 മുതല്‍ കമ്പനി എടുത്ത വായ്പകള്‍ കിട്ടാകടമായി മാറിയിരിക്കുകയാണ്. സി ബി ഐ അന്വേഷണത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കൂടുതല്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യക്ക് 670.51 കോടി രൂപയും ബാങ്ക് ഓഫ് ബറോഡാക്ക് 348.99 കോടി രൂപയും കമ്പനി തിരിച്ചടക്കാനുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 266.37 കോടിയും അലഹബാദ് ബാങ്കിന് 227.96 കോടിയും ദേന ബാങ്കിന് 117.19 കോടി രൂപയും ഈ കമ്പനി കിട്ടാക്കടം വരുത്തിയിട്ടുണ്ട്. |