|
അഭയം തേടി യൂറോപ്പില്‍ ഒറ്റയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഉന്നത കോടതിയില്‍ നിന്നു ഹൃദയകാരുണ്യം നിറഞ്ഞ ഉത്തരവ്. യൂറോപ്പില്‍ ഒറ്റയ്ക്ക് എത്തിപ്പെട്ട അഭയാര്‍ഥികളായ കുട്ടികള്‍ക്ക് മാതാപിതാക്കളെ കൂടെ കൊണ്ടുവരുന്നതിനായി അപേക്ഷിക്ക സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റേതാണ് ഉത്തരവ്. അഭയം തേടുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്തവരുടെ അപേക്ഷകളും ഈ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ ഉള്‍പ്പെട്ടയാളുടെ കേസ് പരിഗണിക്കവെയാണ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എറിത്രിയയില്‍ നിന്നു നെതര്‍ലാന്‍ഡ്‌സില്‍ അഭയം തേടിയ പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും 18 വയസ്സായി. കോടതി നടപടി നടക്കുന്നതിനു മുന്‍പ് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് കോടതി ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അഭയത്തിന് അര്‍ഹതയുണ്ടെന്നു പെണ്‍കുട്ടിയുടെ കേസ് ഉദാഹരണമാക്കി കോടതി വിശദീകരിച്ചു. മാതാപിതാക്കളെ നെതര്‍ലാന്‍ഡ്‌സിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്.
ഭാവിയില്‍ യുകെയിലെ സമാനമായ സാഹചര്യങ്ങളും പരിശോധിക്കപ്പെട്ടേക്കാം. നിലവില്‍ യുകെയിലുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികള്‍ക്കു മാത്രമാണ് മാതാപിതാക്കളെ അഭയാര്‍ഥികളായി കൊണ്ടു വരാന്‍ അനുമതിയുള്ളത്. ഒറ്റയ്ക്ക് യുകെയിലേക്ക് എത്തിയ കുട്ടികള്‍ക്ക് നിയമപ്രകാരം രക്ഷിതാക്കളെ കൊണ്ടുവരാന്‍ ഇപ്പോള്‍ നിയമത്തിന്റെ പിന്തുണയില്ല. ഇത്തരം കുട്ടികളുടെ ദാരുണമായ അവസ്ഥയാണ് ബ്രിട്ടീഷ് തെരുവുകളുടെ വേദനയെന്ന് മനുഷ്യാവകാശ സംഘടനയുടെ പ്രതിനിധി കെയ്റ്റ് അലന്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് യുകെയില്‍ പ്രവേശനം ഒരുക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നതു സംബന്ധിച്ചൊരു നിവേദനം അടുത്തിടെ പാര്‍ലമെന്റില്‍ എത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം, കോടതിക്കു പുറത്തി ലേബര്‍, ലിബറല്‍ ഡെമോക്രാറ്റിക്, എഎസ് എന്‍പി തുടങ്ങിയ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഈ ബില്ലിനെ പിന്തുണച്ചിരുന്നു. |