Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ജലദോഷം വരുമ്പോള്‍ മൂക്കു ചീറ്റല്‍ ശക്തിയായാല്‍ ബ്രെയിന്‍ ഫഌയിഡ് പുറത്തു വരും
Reporter
ജലദോഷത്തെ നിസാരമായി കാണരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് അമേരിക്കക്കാരിയായ കേന്ദ്ര ജാക്‌സന്റെ ജീവിതം. 52കാരിയായ ഇവര്‍ക്ക് നാളുകളായി ജലദോഷം മാറാതെ നിന്നപ്പോള്‍ അലര്‍ജി പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രണ്ടര വര്‍ഷത്തോളമായി ഇത് മാറാതെ നിന്നപ്പോള്‍ ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ച ജാക്‌സണ്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവരുടെ മൂക്കിലൂടെ നാളുകളായി പുറത്തു പോയത് ബ്രെയിന്‍ ഫഌയിഡ് ആയിരുന്നു.

ബ്രെയിനും സ്‌പൈനല്‍ കോഡിനും സംരക്ഷണം നല്‍കുന്ന ഫഌയിഡാണ് സെറിബ്രോ സ്‌പൈനല്‍ ഫഌയിഡ്. തലച്ചോറിലെത്തുന്ന അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫഌയിഡാണിത്. ജാക്‌സണിന്റെ മൂക്കില്‍ നിന്നുള്ള ഫഌയിഡ് പരിശോധിച്ചപ്പോഴാണ് അത് ബ്രെയിന്‍ ഫഌയിഡാണെന്ന് തിരിച്ചറിഞ്ഞത്. തലയോട്ടിയിലെ ചെറിയ ദ്വാരത്തിലൂടെയത് മൂക്കിലൂടെ പുറത്തുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.



രണ്ടര വര്‍ഷം മുന്‍പ് ഉണ്ടായ കാര്‍ അപകടത്തില്‍ ഡാഷ്‌ബോര്‍ഡില്‍ മുഖം ഇടിച്ചതിനു ശേഷമാണ് തലവേദനയും മൈഗ്രേനും വിട്ടുമാറാത്ത മൂക്കൊലിപ്പും ജാക്‌സണെ പിടികൂടിയത്. ദിവസവും അരലിറ്ററോളം ഫഌയിഡ് മൂക്കില്‍ക്കൂടി പുറത്തു പോകാന്‍ തുടങ്ങിയതോടെയാണ് ജാക്‌സണ്‍ വിദഗ്ധ പരിശോധന തേടിയത്.
 
Other News in this category

 
 




 
Close Window