Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ആരോഗ്യം
  Add your Comment comment
കൊതുക് നിസ്സാരക്കാരനല്ല: വിദേശത്തായാലും സ്വദേശത്തായാലും...
Reporter
കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്. മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന്‍ ജ്വരവും ഫൈലേറിയാസിസും, വെസ്റ്റ്‌നൈല്‍ ഫീവറും പരത്തുന്ന ക്യൂലക്‌സ്, ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്ന ഈഡിസ്, മന്തിനു കാരണമാകുന്ന മാന്‍അനോയ്ഡ്‌സ് ഇങ്ങനെ വിവിധതരത്തിലുള്ള കൊതുകുകളാണുള്ളത്. കൊതുകുകള്‍ പരത്തുന്ന രോ?ഗങ്ങളെ കുറിച്ച് നിങ്ങള്‍ അറിയണം.
ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഡെങ്കിപ്പനിക്കു കാരണമാകുന്ന വൈറസുകള്‍ നാലുതരമുള്ളതിനാല്‍ ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്കു വീണ്ടും രോഗം വരാം. ഏഡിസ് ഈജിപ്തി,ഏഡിസ് ആല്‍ബൊപിക്റ്റ്‌സ് എന്നി കൊതുകുകള്‍ ശുദ്ധജലത്തില്‍,പ്രത്യേകിച്ച് മഴവെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകളാണ്. പകല്‍ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളും ഉണ്ട്. ഫ്‌ളാവിവൈറസ് ജനുസ്സില്‍ത്തന്നെ ജൈവപരമായ സവിശേഷതകള്‍ കൊണ്ട് ഏറെ പ്രത്യേകത പുലര്‍ത്തുന്നവയാണ് ഡെങ്കിവൈറസുകള്‍. രോഗം ബാധിച്ച മനുഷ്യര്‍, രോഗാണുവാഹകരായ കൊതുകുകള്‍ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.
ക്യൂലക്‌സ് കൊതുകുകളാണു ജപ്പാന്‍ ജ്വരം പരത്തുന്നത്. നേരിയ പനി, തലവേദന, തളര്‍ച്ച തുടങ്ങിയവയാണു പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്നു മസ്തിഷ്‌ക ജ്വരം ഉണ്ടാകുമ്പോള്‍ ശക്തമായ പനി, തലവേദന, മയക്കം, അപസ്മാര ലക്ഷണങ്ങള്‍ എന്നിവയുണ്ടാകുന്നു. 20 മുതല്‍ 40 ശതമാനം വരെയാണു മരണനിരക്ക്. ഇതിനു പ്രതിരോധ മരുന്നു ലഭ്യമാണ്. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ്. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലു മുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തു വരുന്നു. ജലപക്ഷികളിലും, പന്നികളിലും, കന്നുകാലികളിലും മറ്റുമായി ജപ്പാന്‍ ജ്വരത്തിന്റെ വൈറസുകള്‍ പ്രകൃതിയില്‍ നിലനിന്നു പോരുന്നു. ദേശാടന പക്ഷികളും ഈ വൈറസ് വാഹകരാണ്. മനുഷ്യരില്‍ ജപ്പാന്‍ ജ്വരം വൈറസുകള്‍ അധികസമയം നിലനില്‍ക്കില്ല അതിനാല്‍ ഒരാളില്‍ നിന്നു നേരിട്ട് കൊതുകു വഴി മറ്റൊരാളിലേക്കു വൈറസുകള്‍ പകരാന്‍ സാധ്യത കുറവാണ്.
അനോഫിലസ് എന്ന കൊതുകാണ് മലേറിയ പരത്തുന്നത്. കേരളത്തില്‍ സാധാരണമല്ലാത്ത രോഗം ഉത്തരേന്ത്യയിലും കര്‍ണാടകയിലും കാണപ്പെടുന്നു. കൊതുകു കടിയേറ്റ് രണ്ടുമുതല്‍ മൂന്ന് ആഴ്ചവരെ കഴിഞ്ഞതിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവ സംഭവിക്കാം.രോഗബാധയുണ്ടായി 8–25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. രോഗപ്രതിരോധത്തിനായി ആന്റിമലേറിയല്‍ മരുന്നുകള്‍ കഴിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ താമസിച്ചു കാണപ്പെട്ടേക്കാം.
ഈഡിസ് ഈജിപ്തി കൊതുകാണ് ചിക്കുന്‍?ഗുനിയ പരത്തുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‌ബോപിക്ടുസ് എന്നീ ഇനങ്ങളിലുള്ള പെണ്‍ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ചിക്കുന്‍ഗുനിയ വൈറസ് ഒരു പഴയ കാല ആല്‍ഫ വൈറസ് എന്നാണു അറിയപ്പെടുന്നത്. സന്ധി വേദന പ്രത്യേകിച്ചും കൈ, കാല്‍ മുട്ടുകളിലും ചെറിയ സന്ധികളിലും വേദന, കഠിനമായ പനി, കണ്ണിനു ചുവപ്പു നിറം വരിക.
 
Other News in this category

 
 




 
Close Window