Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സും പെര്‍മനന്റ് റെസിഡന്റ്‌സിയും
പോള്‍ ജോണ്‍
ലണ്ടന്‍ : നിലവില്‍ വര്‍ക്ക് പെര്‍മിറ്റില്‍ ഉള്ളവര്‍ക്ക് പെര്‍മനെന്റ് റെഡിഡന്‍സി ലഭിക്കണമെങ്കില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ കോഡ് ഓഫ് പ്രാക്റ്റീസില്‍ പറഞ്ഞിട്ടുള്ള നിരക്കില്‍ ശമ്പളം നല്‍കണം എന്ന ഒരു പുതിയ നിയമം ഏപ്രില്‍ 6 മുതല്‍ യുകെബിഎ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സീനിയര്‍ കെയര്‍ വിസയില്‍ യുകെയില്‍ നിലവില്‍ വര്‍ക്ക് പെര്‍മിറ്റില്‍ ഉള്ളവരും ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന മിനിമം റേറ്റ് ആയ 7.80 പൗണ്ട് മണിക്കൂറിന് എന്ന നിരക്കില്‍ ശമ്പളമുള്ളവരാണെങ്കില്‍ മാത്രമേ പിആര്‍ ലഭിക്കൂ എന്നതാണ്. എന്നാല്‍ , ഇടയ്ക്ക് 2008ല്‍ സീനിയര്‍ കെയര്‍ വര്‍ക്കര്‍ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തിയ ശേഷം transitional arrangment ല്‍ extension ലഭിച്ചിട്ടുള്ളവരാണെങ്കില്‍ അവര്‍ക്ക് 7.02 പൗണ്ട് മണിക്കൂറിന് ശമ്പളം ലഭിക്കുന്നുവെന്ന് കാണിച്ചാല്‍ മതിയാകും. അതിനാല്‍ പുതിയ നിയമമനുസരിച്ച് ഇവര്‍ക്കെല്ലാം പിആര്‍ ലഭിക്കണമെങ്കില്‍ ഇവരുടെ employer യുകെബിഎയുടെ കോഡ് ഓഫ് പ്രാക്ടീസില്‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പളം നല്‍കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. എന്നാല്‍ , നിലവില്‍ യുകെബിഎയുടെ വെബ്‌സൈറ്റില്‍ കെയര്‍ അസിസ്റ്റന്‍സ് ആന്റ് ഹോം കെയര്‍ എന്നീ വിഭാഗത്തിന്റെ SOC code 6115 ല്‍ ക്ലിക് ചെയ്താല്‍ 'Sorry, the page you have requested is not available' എന്ന മറുപടിയാണ് ലഭിക്കുക.

ഇനി National statistics office ന്റെ codig index -ല്‍ പരിശോധിക്കാമെന്ന് ശ്രമിച്ചാലും കെയര്‍ അസിസ്റ്റന്റെ ജോലിയെ സംബന്ധിച്ചുമാത്രം യാതൊരു വിവരവും ലഭിക്കുകയില്ല. ഇങ്ങനെയുള്ള അവസരത്തില്‍ എന്താണ് സീനിയര്‍ കെയര്‍ അസിസ്റ്റന്റിന്റെ കോഡ് ഓഫ് പ്രാക്ടീസ് യുകെബിഎക്ക് പോലും നിശ്ചയമില്ല എന്നും ഊഹിക്കുക തന്നെ വേണ്ടിവരും. ഈ അവസരത്തില്‍ ഏപ്രില്‍ 6ന് ശേഷം അപേക്ഷ നല്‍കിയ സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരുടെ പിആര്‍ അപേക്ഷയെല്ലാം ഹോം ഓഫീസ് പിടിച്ചുവച്ചിരിക്കുകയാണെന്ന ഒരു കിംവദന്തിയും പരന്നിട്ടുണ്ട്.

ശരിക്കുള്ള കാര്യം അനുഭവിച്ചറിഞ്ഞതിശേഷം മാത്രം ഇതിനെക്കുറിച്ച് ഒരു അഭിപ്രായമെഴുതിയാല്‍ മതിയെന്ന് വിചാരിച്ചാണ് ഇത്രയും കാലം ഇതിനെക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതാതിരുന്നത്. ഏപ്രില്‍ 6ന് ശേഷം എന്റെ ഓഫീസില്‍ നിന്നുംഞാന്‍ നല്‍കിയ മൂന്ന് സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരുടെ പിആര്‍ അപേക്ഷ അതേദിവസം തന്നെ ഹോം ഓഫീസ് അനുവദിച്ചുനല്‍കി. അവര്‍ മൂന്നുപേരുടേയും ശമ്പളനിരക്ക് മണിക്കൂറില്‍ 5.93 പൗണ്ട് മാത്രമായിരുന്നു. അതിനാല്‍ , അപേക്ഷ പിടിച്ചുവച്ച് നിരസിക്കുകയാണെങ്കില്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കോടതിയില്‍ പോയി അതിനെതിരെ നിയമയുദ്ധം നടത്താന്‍ തയ്യാറെടുത്തുകൊണ്ടാണ് ഞങ്ങള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മൂന്ന് അപേക്ഷയും അനുവദിച്ച് തരികയാണ് യുകെബിഎ ചെയ്തത്. അതിനാല്‍ യുകെബിഎ സീനിയര്‍ കെയര്‍ വര്‍ക്കര്‍ പിആര്‍ അപേക്ഷകള്‍ നിലവില്‍ പിടിച്ചുവയ്ക്കുകയാണെന്ന് എന്റെ അനുഭവത്തില്‍ ഇല്ല. നിങ്ങളില്‍ ആരുടേയെങ്കിലും അപേക്ഷകള്‍ പിടിച്ചുവച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ സോളിസിറ്ററോ ശരിയായ രീതിയില്‍ അപേക്ഷ തയ്യാറാക്കാത്തതിനാല്‍ ആയിരിക്കാം.

ചില സന്ദര്‍ഭങ്ങളില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അതിന്റെ ഇപ്ലിമെന്റേഷന് യുകെബിഎ സമയം എടുക്കാറുണ്ട്. ഇനി അതിന്റെ ഭാഗമായിട്ടാണോ വിസ അനുവദിച്ച് തന്നത് എന്നത് വ്യക്തമല്ലാത്ത ഒരു വസ്തുതയാണ്. പിആര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന കിംവദന്തിയുടെ അടിസ്ഥാനത്തില്‍ ധാരാളം പേര്‍ അവരുടെ വിസ എക്‌സ്റ്റെന്റ് ചെയ്ത ശേഷം പിആറിന് നല്‍കാമെന്ന് കരുതാറുണ്ട്. ട്രാന്‍സിഷണല്‍ അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ ഇങ്ങനെ എക്‌സ്റ്റെന്റ് ചെയ്യുന്ന അവസരത്തില്‍ നിങ്ങളുടെ ശമ്പളം 7.80 പൗണ്ട് എങ്കിലും നല്‍കാമെന്ന് എംപ്ലോയര്‍ സമ്മതിക്കണം. ഇങ്ങനെ എക്‌സ്‌റ്റെന്റ് ചെയ്താല്‍ 7.80 പൗണ്ട് മണിക്കൂറില്‍ ശമ്പളനിരക്കുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പി.ആര്‍ ലഭിക്കുകയുള്ളൂ. ടിയര്‍ 2 വിസയില്‍ രേഖപ്പെടുത്തിയിട്ടുള്ള ശമ്പളനിരക്ക് ഇതായതാണ് കാരണം. അതിനാല്‍ നിലവില്‍ 5 വര്‍ഷത്തെ വിസ തീരുന്നവര്‍ വിസ പുതുക്കാതെ തന്നെ പിആറിന് അപേക്ഷ നല്‍കുകയാണ് അഭികാമ്യം. ഇനി നിങ്ങളുടെ അപേക്ഷകള്‍ റെഫ്യുസ് ചെയ്യുകയാണെങ്കില്‍ കോടതികളില്‍ നിന്നും നിങ്ങള്‍ക്ക് ഒരു അനുകൂല നിലപാട് ലഭിക്കാന്‍ സാധ്യതയുമുണ്ട്.
 
Other News in this category

 
 




 
Close Window