|
ബ്രെക്‌സിറ്റ് പൂര്‍ത്തിയാകാനുള്ള ദിവസം അടുത്തു വരുന്തോറും ഫ്രാന്‍സില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ ആശങ്ക ഏറി വരുന്നു. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാരുടെ അവസ്ഥയും ഭിന്നമല്ല.ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ തുടരുന്ന ചര്‍ച്ചയിലോ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച പദ്ധതിയിലോ സമവായം ഇനിയുമായിട്ടില്ലാത്ത സാഹചര്യത്തില്‍ കരാറൊന്നുമില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുമോ എന്നതാണ് പ്രധാന ആശങ്ക.
കരാറില്ലാതെ പൂര്‍ത്തിയായാല്‍ യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരെ തിരിച്ചയയ്ക്കാം. ബ്രിട്ടന്‍ യൂറോപ്യന്‍ പൗരന്‍മാരെ തിരിച്ചയച്ചാല്‍ സ്വാഭാവികമായും ഇതര രാജ്യങ്ങളും സമാന നിലപാട് ബ്രിട്ടനെതിരേ സ്വീകരിക്കുകയും ചെയ്യും.
പൗരവാകാശവും മനുഷ്യാവകാശവുമെല്ലാം ബ്രെക്‌സിറ്റ് കവര്‍ന്നെടുക്കുമെന്ന ആശങ്കയിലാണ് പലരും. |