Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഭാര്യക്കു പുറമെ വേറെ സ്ത്രീകളുമായി ബന്ധമുള്ളവരുടെ ലിസ്റ്റ് വെബ് സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍ പുറത്തായി
Reporter
അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റിലെ നിത്യസന്ദര്‍ശകരില്‍ ഭൂരിഭാഗവും ബ്രിട്ടണില്‍ നിന്നുള്ളവരാണ്.

ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ... എന്ന മുദ്രാവാക്യവുമായാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. എന്നാല്‍ 2015 ല്‍ വലിയൊരു ഹാക്കിംഗിലൂടെ ഈ സൈറ്റിലെ വിവരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് അതിന്റെ ഉടമസ്ഥര്‍ തന്നെ വെളിപ്പെടുത്തിയത്. വന്‍ സുരക്ഷ വാഗ്ദാനം സൈറ്റ് നല്‍കിയതിനാല്‍ തന്നെ അന്ന് ചെറിയ പുള്ളകളല്ല സൈറ്റില്‍ കയറിയത്.

അന്നത്തെ ആ സൈബര്‍ ആക്രമണത്തില്‍ കുടുങ്ങിയത് സൈനികര്‍, എംപിമാര്‍ എന്നിവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി. എംപിമാരുടെ രഹസ്യജീവിത റിപ്പോര്‍ട്ടുകള്‍ പുറത്തായത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. 37 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ അന്നു പുറത്തുവിട്ടത്. വിലാസം, വയസ്സ്, ഫോണ്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സ്വകര്യജീവിത അനുഭവങ്ങള്‍ എന്നിയല്ലാം ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. പിന്നീട് ഹാക്കര്‍മാര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കി സൈറ്റ് അധികൃതര്‍ പ്രശ്‌നം ഒതുക്കിയെന്നാണ് ടെക് ലോകത്തെ വര്‍ത്തമാനം.

വിവരങ്ങള്‍ ചോര്‍ന്നിട്ടും ഓണ്‍ലൈന്‍ അവിഹിത സൈറ്റിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. 2015 ല്‍ ലോകത്തെ ഞെട്ടിച്ച ഹാക്കിംഗ് ആയിരുന്നു ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് ഹാഷ്‌ലി മാഡിസന്റെ വിവര ചോര്‍ച്ച. അവിഹിത ബന്ധക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ആഷ്‌ലി മാഡിസണ്‍ ഉള്ളടക്കം.
 
Other News in this category

 
 




 
Close Window