Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
സ്വവര്‍ഗാനുരാഗത്തിന് ചികിത്സ ഷോക്ക് ട്രീറ്റ്‌മെന്റ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു; ക്രൂരമായ കേസ് കോടതിയില്‍
Reporter
സ്വവര്‍ഗാനുരാഗം ജനിതക മാനസിക വൈകല്യമാണെന്ന് ചിത്രീകരിച്ച് അവരെ ഷോക്ക് ട്രീറ്റ്‌മെന്റിന് വിധേയരാക്കിയ ഡോക്ടര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. ഡോക്ടര്‍ പി.കെ ഗുപ്തയാണ് സ്വവര്‍ഗാനുരാകികളോട് ക്രൂരമായി പെരുമാറിയത്.

ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലെ ഡോക്ടറാണ് പികെ ഗുപ്ത. സംഭവം വിവാദമായതോടെ ഡിഎംസി ഗുപ്തയെ പുറത്താക്കി. ചികിത്സ തുടരാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 2016ലായിരുന്നു വിവാദമായ സംഭവം. ചികിത്സയുടെ ഭാഗമായി ഡോ. ഗുപ്ത ഹോര്‍മോണുകള്‍ ഉപയോഗിക്കുകയും ഷോക്ക് തെറാപ്പി നല്‍കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ ആയിരുന്നു കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗുപ്തയ്ക്ക് നോട്ടീസ് അയച്ചു.

2016ല്‍ തന്നെ ഗുപ്തയെ വിലക്കിയിരുന്നുവെന്നും അനധികൃതമായാണ് അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സ നടത്തിയതെന്നും മെഡിക്കല്‍ കൗണ്‍സല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡിഎംസി വിലക്കിയതിനെ തുടര്‍ന്ന് കരോള്‍ ബാഗില്‍ അദ്ദേഹം ഒരു സ്വകാര്യ ക്ലീനിക് തുടങ്ങിയിരുന്നതായും ഡിഎംസി പരാതിയില്‍ പറയുന്നു. സ്വവര്‍ഗാനുരാഗത്തെ ജനിതക മാനസികാരോഗം ആണെന്നും പൂര്‍ണമായും ഇത് ഭേദമാക്കാമെന്നും ഗുപ്ത അവകാശപ്പെടുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.

വൈദ്യശാസ്ത്രവും നിയമവും അംഗീകരിക്കാത്ത ചികിത്സയാണ് ഡോക്ടര്‍ ഗുപ്ത നടത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ ജഡ്ജി അഭിജിത്ത് മല്‍ഹോത്ര ചൂണ്ടികാട്ടി. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
 
Other News in this category

 
 




 
Close Window