Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Settlement, Tier 5, Domestic Worker Visa: മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങി
പോള്‍ ജോണ്‍
ലണ്ടന്‍ : വര്‍ക്ക് വിസയിലൂടെ യുകെയില്‍ സ്ഥിര താമസത്തിന് അനുവദിക്കുന്ന വിസാ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ഗവണ്‍മെന്റ് പുതിയ കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിച്ചു. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീനാണ് ഇന്ന് ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഈ കണ്‍സള്‍ട്ടേഷന്‍ 3 മാസത്തേക്ക് നിലവിലുണ്ടായിരിക്കും. കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9 സെപ്റ്റംബര്‍ 2011ന് മുന്‍പായി Work and Settlement Consultation, Uk Border Agency, First Floor, Green Park House, 29 Wellesley Road, Croydon, CRO 2AJ എന്ന വിലാസത്തില്‍ അവരവരുടെ അഭിപ്രായം അറിയിക്കേണ്ടതാണ്.

വിസാ നിയമങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തനാണ് കണ്‍സള്‍ട്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് ഇനി പരിശോധിക്കാം. യുകെയില്‍ ജോലിക്കായി വരുന്നവരുടെ സ്ഥിരതാമസത്തിനുള്ള അവകാശം, Tier 5 temporary visa നിയമമാറ്റം, ഓവര്‍സീസ് ഡൊമസ്റ്റിക് വര്‍ക്കര്‍മാരുടെ വിസാ മാറ്റം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയിരിക്കുന്നത്. ടിയര്‍ 2 വിസയില്‍ ഗവണ്‍മെന്റ് വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഇവയൊക്കെയാണ്.

1) എല്ലാ വിസകളെയും ടെംപററി അല്ലെങ്കില്‍ പെര്‍മനന്റ് വിസാ എന്ന് തരംതിരിക്കുക. പെര്‍മനന്റ് വിസയില്‍ വരുന്നവര്‍ക്ക് മാത്രം സ്ഥിരതാമസ വിസ നല്‍കുക.

2) ടിയര്‍ 1 വിസയുടെ പരമാവധി കാലാവധി 5 വര്‍ഷമാക്കുക. അതുപോലെ തന്നെ Exceptional ടാലന്റ് വിസയില്‍ വരുന്നവര്‍ക്ക് സെറ്റില്‍മെന്റിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

3) ടിയര്‍ 2 വിസയെ ടെംപററി വിസാ വിഭാഗത്തിലാക്കി ഈ വിഭാഗത്തിലുള്ളവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നല്‍കാതിരിക്കുക.

4) ടിയര്‍ 2 വിസയില്‍ 1,50,000 പൗണ്ടിന് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്കും, മിനിസ്റ്റര്‍ ഓഫ് റിലീജ്യന്‍ , കായികതാരങ്ങള്‍ക്കും ഓട്ടോമാറ്റിക് സെറ്റില്‍മെന്റിന് അവകാശം നല്‍കുക.

5) ഒരു പുതിയ പോയിന്റ് ബേസ്ഡ് കാറ്റഗറി ഉണ്ടാക്കി യുകെയില്‍ 'Most exceptional' ആയിട്ടുള്ള ടിയര്‍ 2 മൈഗ്രന്റിന് അതിലേക്ക് മാറാനും സെറ്റില്‍മെന്റിന് അപേക്ഷ നല്കാനും അവകാശം നല്‍കുക. ഇങ്ങനെ മാറുന്നതിന് കര്‍ശനമായിട്ടുള്ള മാനദണ്ഡങ്ങള്‍ വെക്കുക.

6) ടിയര്‍ 2 മൈഗ്രന്റിന്റെ പരമാവധി വിസാ കാലവധി അഞ്ച് വര്‍ഷമാക്കുക. അതിന് ശേഷം ഈ വിസയിലുള്ളവരും അവരുടെ ഡിപ്പന്റന്‍സും തിരിച്ച് നാട്ടില്‍ പോകും എന്ന് ഉറപ്പ് വരുത്തുക. പുതിയ പരിഷ്‌കാരങ്ങള്‍ 2011 ഏപ്രിലിനു ശേഷം യുകെയില്‍ പോയിന്റ് ബേസ്ഡ് വിസയില്‍ വരുന്നവരില്‍ മാത്രം നടപ്പാക്കുക.

8) ടിയര്‍ 2 വിസയില്‍ നിന്നും സെറ്റില്‍മെന്റ് വിസയിലേക്ക് പോകുന്ന ഡിപ്പന്റന്റ് വിസയിലുള്ളവര്‍ക്കായി ഒരു പ്രത്യേക ഇംഗ്ലീഷ് പരീക്ഷ നടപ്പിലാക്കുക.


ടിയര്‍ 2 വിസയില്‍ സ്ഥിരതാമസം അനുവദിക്കാതെ മൈഗ്രന്റിനെ പുറത്താക്കിയാല്‍ അത് വലുതും ചെറുതുമായ എല്ലാ കമ്പനികളെയും പ്രതികൂലമായി ബാധിക്കാമെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തലവന്‍ ആദം മാര്‍ഷല്‍ പറഞ്ഞു. ബ്രിട്ടന്റെ മൈഗ്രേഷന്‍ സിസ്റ്റം അതിരുകളെ സുരക്ഷിതമാക്കുന്നതിന് ഒപ്പം തന്നെ സാമ്പത്തിക ഘടനകളെയും പ്രൊട്ടക്റ്റ് ചെയ്യുന്നതാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യുകെയില്‍ ടിയര്‍ 2 വിസയില്‍ 2011 ഏപ്രിലിനു മുന്‍പുള്ളവരും പുതിയ നിയമം ബാധിക്കുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ യുകെയില്‍ ഇപ്പോഴുള്ളവരെ ഇത് ബാധിക്കുകയില്ല. എന്നാല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നാല്‍ യുകെയില്‍ വരാനുദ്ദേശിക്കുന്നവരെ അത് തീര്‍ച്ചയായും ബാധിക്കും.

എല്ലാ നിര്‍ദ്ദേശങ്ങളും നിയമങ്ങളായി മാറാറില്ല. എന്നാല്‍ കാമറൂണ്‍ ഗവണ്‍മെന്റ് കൊണ്ടുവരുന്ന കണ്‍സള്‍ട്ടേഷന്‍സ് ഏതാണ്ട് 80 ശതമാനവും നിയമമായി മാറാറുണ്ട് എന്നതുകൊണ്ട് തന്നെ പുതിയ മാറ്റങ്ങള്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുക തന്നെ വേണം.
 
Other News in this category

 
 




 
Close Window