Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
25 വയസ്സു കഴിഞ്ഞവര്‍ക്ക് നഴ്‌സിംഗിന് പോകാന്‍ 5000 പൗണ്ട്‌സ് സ്‌കോളര്‍ഷിപ്പ്
Reporter
മെന്റല്‍ ഹെല്‍ത്ത് ലേണിംഗ് ഡിസ്എബിലിറ്റി മേഖലകളില്‍ കടുത്ത നഴ്‌സിംഗ് ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 25 പിന്നിട്ടവര്‍ക്ക് നഴ്‌സിംഗിന് പോകാന്‍ 5000 പൗണ്ട്‌സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസില്‍ നഴ്‌സാകുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.


മെന്റല്‍ ഹെല്‍ത്ത് , ലേണിംഗ് ഡിസ്എബിലിറ്റി എന്നീ സെക്ടറുകളിലൊന്നില്‍ സ്‌പെഷ്യലൈസ് ചെയ്ത് നഴ്‌സാകാമെന്ന് ഗ്യാരണ്ടിയേകുന്നവര്‍ക്കാണ് ഇത്തരത്തില്‍ നഴ്‌സിംഗ് പഠിക്കാനുള്ള ഫണ്ടനുവദിക്കുന്നത്. 'ഏണ്‍ ആന്‍ഡ് ലേണ്‍ സപ്പോര്‍ട്ട് പ്രീമിയംസ്' എന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്. മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസ്എബിലിറ്റീസ് രോഗികളുടെ കെയറില്‍ പുരോഗതിയുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രോത്സാഹന പദ്ധതി കൊണ്ടുവരുന്നത്.



നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബര്‍സറികള്‍ റദ്ദാക്കിയതിന് ശേഷം 2016ല്‍ ഇംഗ്ലണ്ടില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്‌സുകള്‍ക്കുള്ള അപ്ലിക്കേഷനുകള്‍ 32 ശതമാനമാണ് കുറഞ്ഞിരുന്നു. കൂടാതെ 2016നും 2018നും ഇടയില്‍ മെന്റല്‍ ഹെല്‍ത്ത് , ഡിസ്എബിലിറ്റി നഴ്‌സിംഗ് എന്നീ മേഖലകളിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിലും 40 ശതമാനം കുറവുണ്ടായി. 2023 ആകുമ്പോഴേക്കും എന്‍എച്ച്എസിനുളള പ്രതിവര്‍ഷ ബജറ്റില്‍ 20. 5 ബില്യണ്‍ പൗണ്ട് കൂടി അധികമായി നല്‍കുമെന്ന തെരേസ മേയുടെ ദീര്‍ഘകാല പദ്ധതിയിലാണ് പുതിയ പദ്ധതിയ്ക്ക് പ്രചോദനം ആയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window