Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ രക്ഷയില്ല, കാനഡയിലും പോകണ്ട; എന്നാല്‍ പിന്നെ എന്തു ചെയ്യണം എന്നുകൂടി പറഞ്ഞു താ ചേട്ടാ, പ്ലീസ്
ഇമിഗ്രേഷന്‍ എഡിറ്റര്‍
ലണ്ടന്‍ : ഇനി യുകെയിലേക്ക് ആരും വരണ്ട. ഇവിടെ യാതൊരു വിധത്തിലുമുള്ള സാധ്യതകളുമില്ല, കാനഡയിലേക്ക് കൊത്തിപ്പറിക്കാന്‍ കഴുകന്‍മാര്‍ പറക്കുന്നു. വിദേശ ജോലി സ്വപ്‌നം കണ്ട് നഴ്‌സിങ് പഠിച്ചിട്ട് യുകെയില്‍ നിലവില്‍ എത്തിയിട്ടുള്ളവരേയും, വരാന്‍ കാത്തിരിക്കുന്നവരേയും ഒരേപോലെ വിറളി പിടിപ്പിച്ച്, ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ . എന്തെഴുതിയാലും വിഡ്ഢിയായ പൊതുജനം മറന്നു കൊള്ളുമെന്ന രീതിയില്‍ പുറത്തുവിടുന്നവര്‍ ശ്രദ്ധിക്കുക, പൊതുജനങ്ങള്‍ വിഡ്ഢികളല്ല.

ഇന്റര്‍നെറ്റിലൂടെയുള്ള മാധ്യമ സംസ്‌കാരം വളര്‍ന്നു കഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍ എന്നും ഞങ്ങളെ വിഡ്ഢികളാക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. പ്രൈവറ്റ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് ജൂലൈ 4നു ശേഷം ജോലി ചെയ്യാന്‍ അവകാശമില്ല എന്നതു കൊണ്ട് ഇനി യുകെയില്‍ എന്‍വിക്യൂവിന് പഠിക്കുവാന്‍ സാധിക്കുകയില്ല എന്ന് എഴുതേണ്ട കാര്യമുണ്ടോ? എന്‍വിക്യൂവും അതുപോലെയുള്ള കോഴ്‌സുകളും നടത്തുന്ന പബ്ലിക് ഫണ്ടഡ് കോളേജുകളുടെയും, യൂണിവേഴ്‌സിറ്റികളുടെയും കാര്യത്തില്‍ എഴുതിയവര്‍ മറന്നതോ, വിഷയത്തിലെ പരന്ന വിജ്ഞാനം കൊണ്ട് അറിയാതെ പോയതോ ആയ ചില വസ്തുതകളുണ്ട്.

യുകെയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പ്രൈവറ്റ് കോളേജുകളെ നിയന്ത്രിക്കാനേ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങിയിട്ടുള്ളൂ. ഗവണ്‍മെന്റിന്റെ നേരിട്ടുള്ളതോ, Indirect funding ഉള്ളതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, യൂണിവേഴ്‌സിറ്റികളിലും പഠിക്കാനെത്തുന്നവരെ പുതിയ സ്റ്റുഡന്റ് വിസാ നിയമം വലിയ തോതില്‍ ബാധിച്ചിട്ടില്ല. എന്നു പറഞ്ഞാല്‍ പബ്ലിക് ഫണ്ടഡ് കോളേജുകളിലും, യൂണിവേഴ്‌സിറ്റികളിലും പഠിക്കാനെത്തുന്നവര്‍ക്ക് പത്തും, ഇരുപതും മണിക്കൂര്‍ വിതം ജോലി ചെയ്യുന്നതിന് അനുവാദമുണ്ട്.

എന്‍വിക്യൂ കോഴ്‌സുകള്‍ക്ക് പഠനസമയത്തിന്റെ 33 ശതമാനം വരെ സമയം Practical experienceന് അവകാശമുണ്ട്. ഇത് കൂട്ടി വായിച്ചാല്‍ Public funded collegeകളില്‍ എന്‍വിക്യൂ ലെവല്‍ 3 കോഴ്‌സുകള്‍ക്കായി നഴ്‌സുമാര്‍ക്ക് ഇനിയും വരാം. അവര്‍ക്ക് നിലവിലുള്ള രീതിയില്‍ 17 മണിക്കൂര്‍ വരെ ആഴ്ചയില്‍ ജോലിയും ചെയ്യാം. അതോടൊപ്പം IELTS എഴുതി 7 ബാന്‍ഡ് ലഭിക്കുകയാണെങ്കില്‍ adaptation പൂര്‍ത്തിയാക്കി ടിയര്‍ 2 വിസയിലേക്ക് നഴ്‌സ് എന്ന വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുകയും ചെയ്യാം.

നിലവില്‍ യുകെയില്‍ പോയിന്റ് ബേസ്ഡ് സിസ്റ്റത്തില്‍ ഉള്ളവരുടെ ഇടയില്‍ നിന്നും വര്‍ക്ക് വിസ നല്‍കുന്നതിന് ഇമിഗ്രേഷന്‍ ക്യാപ് ബാധകമല്ല എന്ന കാര്യം കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുകയാണെങ്കില്‍ , സമര്‍ത്ഥരായ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ നിലവില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടെന്നു തന്നെ പറയുന്നതല്ലേ ഉചിതം. അങ്ങിനെയുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളോട് യുകെയില്‍ ഇനി അവസരമില്ല, നിങ്ങള്‍ക്കറിയാവുന്നവരോട് ഇനി യുകെയിലേക്ക് പോകരുത്, കാനഡയിലും അവസരമില്ല എന്നൊക്കെ കൊട്ടിഘോഷിക്കുന്നത് വിവരക്കേടോ, അതോ ഞാന്‍ മാത്രം നന്നായാല്‍ മതി മറ്റുള്ളവര്‍ ആരും നന്നാവരുത് എന്ന സങ്കുചിത മനഃസ്ഥിതി ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

യുകെയിലെ സാമ്പത്തികമാന്ദ്യവും ഗവണ്‍മെന്റിന്റെ കര്‍ശനവുമായ ഇമിഗ്രേഷന്‍ നയവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളായ വസ്തുതകളാണ്. അതു പോലെ തന്നെ യാഥാര്‍ത്ഥ്യമാണ് യുകെയില്‍ Registered Nurseമാര്‍ക്ക് ധാരാളം ഷോര്‍ട്ടേജ് ഉണ്ടെന്നുള്ളതും. നഴ്‌സ് ആയി NMC Registration ലഭിക്കുന്ന എല്ലാവര്‍ക്കും ടിയര്‍ 2 വര്‍ക്ക് വിസയ്ക്കുള്ള Certificate of Sponsorship ധാരാളമായി ലഭ്യമാണ്. ഇങ്ങനെയുള്ള അവസരത്തില്‍ നാട്ടില്‍ ലഭിക്കുന്ന 5000 അല്ലെങ്കില്‍ 10,000 രൂപ ശമ്പളത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. യുകെയില്‍ ഒരു നഴ്‌സിന്റെ ഒരു വര്‍ഷത്തെ മിനിമം ശമ്പളം 20,000 പൗണ്ടാണ്. ഇത് ഏതാണ്ട് 14 ലക്ഷം രൂപയോളം വരും. അങ്ങനെയെങ്കില്‍ സമര്‍ത്ഥരായ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്തി്‌ന യുകെിലേക്ക് വരാന്‍ മടിച്ചു നില്‍ക്കണം.

കനേഡിയന്‍ വിസയ്ക്ക് കാലതാമസം ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഈ സാഹചര്യത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് IELTS 7 എഴുതി എടുക്കാമെന്ന വിശ്വാസമുണ്ടെങ്കില്‍ ധൈര്യപൂര്‍വ്വം യുകെയിലേക്ക് വരിക. നല്ലൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു എന്നു തന്നെ ഞങ്ങള്‍ ശക്തമായി എഴുതുന്നു. യുകെയില്‍ നഴ്‌സിങ് രംഗത്തും മറ്റുള്ള മേഖലകളിലും ഒളിഞ്ഞിരിക്കുന്ന അവസരങ്ങളേക്കുറിച്ചും, അവ നേടിയെടുക്കാന്‍ എങ്ങനെ സാധിക്കും എന്നതിനേക്കുറിച്ചുമുള്ള ഒരു പരമ്പര യുകെ മലയാളം പത്രം വരും ദിവസങ്ങളില്‍ തുടര്‍ന്നു പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Show Users Comments >>
 
Other News in this category

 
 




 
Close Window