Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
റദ്ദാക്കിയ 34,000 സ്റ്റുഡന്റ് വീസകള്‍ പുനപരിശോധിക്കുമെന്നു സൂചന
Reporter
ഹോം ഓഫീസ് ഒറ്റയടിയ്ക്ക് 34,000 വിദേശ വിദ്യാര്‍ഥികളുടെ വീസകള്‍ റദ്ദാക്കിയിരുന്നു. 2014 മുതല്‍ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വ്യാപകമായി തട്ടിപ്പുനടത്തി എന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഹോം ഓഫീസിന്റെ ഈ നടപടി. 36,000 വിദ്യാര്‍ഥികളുടെ സ്റ്റഡി വിസകള്‍ കൂട്ടമായി റദ്ദാക്കി ആയിരത്തോളം പേരെ പുറത്താക്കുകയുും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പുനരന്വേഷണം നടത്തുമെന്നു സൂചന ലഭിച്ചു.
തങ്ങള്‍ക്കെതിരെ എടുത്ത നടപടിയെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം ഇവര്‍ക്ക് ഇല്ലാത്തതിനെ തുടര്‍ന്ന് അവരുടെ സ്ഥിതി ദയനീയമായിരുന്നു. പലരുടേയും പഠനം ഇടയ്ക്ക് വച്ചു മുടങ്ങി. യുകെയില്‍ തങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തും.
2014ല്‍ ബിബിസിയുടെ പനോരമ നടത്തിയ ഒരു അന്വേഷണത്തിന് ശേഷമായിരുന്നു ഇത്തരക്കാരെ ലക്ഷ്യമിട്ട് ഹോം ഓഫീസ് കടുത്ത നടപടികള്‍ സ്വീകരിച്ചത്.
ചില കോളജുകളില്‍ വച്ച് നടന്ന ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ അഥവാ ടിഒഇഐസിയില്‍ നടന്ന ടെസ്റ്റുകളില്‍ പങ്കെടുത്തവര്‍ വന്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നത്. വിസ ആവശ്യങ്ങള്‍ക്കായി വിദേശ വിദ്യാര്‍ത്ഥികള്‍ ഈ ടെസ്റ്റ് പാസാകണമെന്ന നിര്‍ബന്ധമുണ്ടെന്നിരിക്കെയാണ് ഇതില്‍ പങ്കെടുത്തവര്‍ കൃത്രിമമാര്‍ഗങ്ങളിലൂടെ ഈ ടെസ്റ്റ് പാസാകുന്നതിന് ചുളുവില്‍ ശ്രമം നടത്തിയതെന്നും ഹോം ഓഫീസ് ആരോപിച്ചിരുന്നു.
ഇവരില്‍ ചിലരെ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ തടവില്‍ വയ്ക്കുക വരെ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ ജോലി നഷ്ടപ്പെടുകയും ചിലര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തിരുന്നു. ഇവര്‍ യുകെയില്‍ നിയമവിധേയമായിട്ട് തന്നെ കഴിയുന്ന വേളയിലാണ് ഈ ദുര്‍ഗതിയുണ്ടായതെന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window