|
ഇംഗ്ലണ്ടില്‍ സ്റ്റുഡന്റ് ലോണ്‍ വകയില്‍ വിദ്യാര്‍ത്ഥികള്‍ അധികമായി തിരിച്ചടച്ച 28 മില്യണ്‍ പൗണ്ട് ക്ലെയിം ചെയ്യാതെ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോണുകളുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടും ചിലരുടെ ശമ്പളത്തില്‍ നിന്നും ലോണ്‍ വകയിലേക്ക് പണം വെട്ടിക്കിഴിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത്തരത്തില്‍ അധികമായി പണമടക്കുന്നവര്‍ക്ക് അവ തിരിച്ച് നല്‍കുന്നതിനായി അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ടെന്നാണ് ദി സ്റ്റുഡന്റ് ലോണ്‍ കമ്പനി പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ഓവര്‍ പേമെന്റുകളില്ലാതാക്കുന്നതിനായി വിവരങ്ങള്‍ യഥാസമയം പങ്ക് വയ്ക്കുന്നതില്‍ സമീപകാലത്ത് പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവുകള്‍ തുടങ്ങിയവയ്ക്ക് പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തില്‍ ലോണുകളെടുക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ലോണെടുത്ത് പഠിക്കുന്ന ഗ്രാജ്വേറ്റുകള്‍ക്ക് ജോലി ലഭിക്കുന്നതിനെ തുടര്‍ന്ന് ഓരോ മാസവും അവരുടെ ശമ്പളത്തില്‍ നിന്നും പണം കുറയുകയാണ് ചെയ്യുന്നത്.ഇത്തരത്തില്‍ നടക്കുന്ന തിരിച്ചടവുകള്‍ പൂര്‍ത്തിയാകുന്നതോടെ സ്വാഭാവികമായും ശമ്പളത്തില്‍ നിന്നുള്ള ലോണടവ് നില്‍ക്കാറുണ്ട്. എന്നാല്‍ 200910 മുതല്‍ ഇത്തരത്തില്‍ 5,10,000 വിദ്യാര്‍ത്ഥികള്‍ ലോണുകള്‍ അടച്ച് കഴിഞ്ഞിട്ടും അവരുടെ ശമ്പളത്തില്‍ നിന്നും ലോണ്‍ വകയില്‍ പണം തട്ടിക്കിഴിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ മൊത്തത്തില്‍ 308 മില്യണ്‍ പൗണ്ട് അധികമായി തിരിച്ചടക്കപ്പെട്ടിരിക്കുന്നുവെന്നും അതായത് ശരാശരി ഓരോ വ്യക്തിയും 600 പൗണ്ട് അധികമായി തിരിച്ചടക്കപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെട്ടിട്ടുണ്ട്. ഇവയില്‍ മിക്ക തുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ടെങ്കിലും 28.5 മില്യണ്‍ പൗണ്ട് ഇനിയും ക്ലെയിം ചെയ്യാതെ കിടക്കുന്നുവെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ക്ലെയിം ചെയ്യാതെ കിടക്കുന്ന ഏറ്റവും വലിയ തുകയായ 6.3 മില്യണ്‍ പൗണ്ട് 201616 മുതലുള്ളതാണ്. 201617 മുതല്‍ 5.9 മില്യണ്‍ പൗണ്ട് ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ട്.ഈ വിധത്തില്‍ ഓവര്‍ പേമെന്റ് നിര്‍വഹിച്ച വിദ്യാര്‍ത്ഥികളെ ത്വരിതഗതിയില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചിട്ടുണ്ടെന്നാണ് സ്റ്റുഡന്റ് ലോണ്‍ കമ്പനി പറയുന്നത്. |