Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയമം കുടുക്കാകുന്നു; കൊടുംകുറ്റവാളിയും യുകെയില്‍ സുരക്ഷിതര്‍
Reporter
ലണ്ടന്‍ : സൊമാലിയക്കാരന്‍ അബ്ദു സമദ് സൂഫിയുടെ പേരില്‍ നിരവധി കുറ്റങ്ങളാണ് ബ്രിട്ടനിലെ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊള്ള, പിടിച്ചുപറി എന്നിവയാണ് കുറ്റങ്ങളേറെയും. ഒരേ ദിവസം തന്നെം രണ്ടു വീടുകള്‍ കൊള്ളയടിച്ചതിന് ഇയാള്‍ പിടിക്കപ്പെടുകയും ജയിലടയ്ക്കപ്പെടുകയും ചെയ്തു. നാടു കടത്തപ്പെടാന്‍ തക്ക കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.എന്നാല്‍ ബ്രിട്ടന്‍ ഇയാള്‍ക്ക് സുരക്ഷിത താവളമായി മാറുകയാണ്.

ബ്രിട്ടനിലെ മനുഷ്യാവകാശ നിയമത്തിലെ നൂലാമാലകള്‍ മൂലം ഇയാളെ രാജ്യത്തിനു പുറത്താക്കാന്‍ സാധിക്കുന്നില്ല. കുടിയേറ്റക്കാരനാണെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടാലും മനുഷ്യാവകാശ നിയമത്തിന്റെ പേരു പറഞ്ഞ് വീണ്ടും യുകെയില്‍ തുടരാന്‍ കഴിയുന്ന അവസ്ഥായണ് ഇപ്പോഴുള്ളത്.

ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ഗണത്തില്‍ പെടുത്താവുന്ന 200 ഓളം സൊമാലിയക്കാര്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരെ സ്വന്തം സ്ഥലത്തേക്ക് മടക്കി അയയ്ക്കുന്നത് സുരക്ഷതമല്ലെന്ന മനുഷ്യാവകാശ കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് യുകെയില്‍ തന്നെ തുടരാന്‍ കഴിയുന്നത്.

എന്നാല്‍ , ഇത്തരക്കാര്‍ വീണ്ടും കുറ്റവാളികളായി സാധാരണക്കാരുടെ സൈ്വര്യജീവിതത്തിനു ഭംഗം വരുത്തുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി നാടുകടത്തലില്‍ നിന്ന് ഒഴിവാക്കപ്പെട്ട സൂഫി ജയില്‍ മോചിതനായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ആറഴ്ചത്തേക്ക് ജയില്‍ ശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ കൊടുംകുറ്റവാളികളെ പോലും സംരക്ഷിക്കുന്ന മനുഷ്യാവകാശ നിയമത്തിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍ . രാജ്യത്തെ സാധാരണക്കാരുടെ ജീവിതം സുരക്ഷിതമല്ലാതാക്കുകയാണ് മനുഷ്യാവകാശ നിയമങ്ങളെന്നാണ് ആരോപണം.
 
Other News in this category

 
 




 
Close Window