Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡല്‍ഹിയിലേക് നിര്‍ണായക പോരാട്ടമെന്നു പഞ്ചാബ് കര്‍ഷക നേതൃത്വം: തലസ്ഥാനത്തെ പാതകള്‍ അടച്ച് പോലീസ് സുരക്ഷ
Reporter
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേയുള്ള കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക നേതാക്കള്‍. നിര്‍ണായക പോരാട്ടത്തിനാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്നും കര്‍ഷകര്‍ നേതാക്കള്‍ പറയുന്നു.

ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടയുമെന്ന് ഭീഷണി മുഴക്കി ആയിരക്കണക്കിന് കര്‍ഷകരാണ് അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് മാറിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. നിബന്ധനകള്‍ മുന്നോട്ടുവച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ബുറാഡി പാര്‍ക്ക് തുറന്ന ജയിലാക്കാനാണ് കേന്ദ്ര നീക്കമെന്നും കര്‍ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ പ്രക്ഷേപം തുടരുമെന്ന് കര്‍ഷക നേതാവ് ഗുര്‍ണം സിങ് വ്യക്തമാക്കുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ 31 കേസുകള്‍ പോലീസ് കര്‍ഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു. നിര്‍ണായകമായ ഒരു പോരാട്ടത്തിനാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷക സംഘടനകളുമായി യോഗം ചേരാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള 30 സംഘടനകള്‍ മാത്രമാണ് ഇവിടെയുള്ളത്. നിബന്ധകളോടെ ചര്‍ച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കുന്നതായും സിംഘു അതിര്‍ത്തിയില്‍ പ്രക്ഷോപം തുടരുന്ന ഭാരതി കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജഗമോഹന്‍ സിങ് വ്യക്തമാക്കി.

ബുറാരി മൈതാനത്തേക്ക് പോകാന്‍ തയ്യാറല്ലെന്നും ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുമെന്നും തിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന സുഖ്വീന്ദര്‍ സിങ് പറഞ്ഞു. കുറഞ്ഞത് ആറ് മാസത്തോളം കഴിയാനുള്ള ഭക്ഷ്യവസ്തുക്കള്‍ കൈവശമുണ്ട്. ഇവിടെനിന്നും ജന്ദര്‍ മന്ദറലേക്ക് മാത്രമേ മാറുകയുള്ളു. ഏത് പ്രതിസന്ധിയും നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. ആവശ്യങ്ങള്‍ നിറവേറും വരെ ഇവിടെ തുടരും. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും തടയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനായി കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുപി-ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ ഇപ്പോഴും തുടരുന്നുണ്ട്. രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ ദേശീയ പാതകള്‍ തടയുമെന്ന് കര്‍ഷകര്‍ ഭീഷണി നേരിടാനും പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window