Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പുതിയ കൃഷിനിയമം റദ്ദാക്കില്ല; പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയാറാണ്: കേന്ദ്ര കൃഷിമന്ത്രി
Reporter
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.

നവംബര്‍ അവസാനം മുതല്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഡല്‍ഹി അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെ കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതകള്‍ തടഞ്ഞതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യവ്യാപകമായി നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കേന്ദ്രവുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുംപരാജയമായിരുന്നു ഫലം. പുതിയ നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം നിയമങ്ങള്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭിപ്രായപ്പെട്ടു. ''പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്, ഞങ്ങള്‍ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. നിയമങ്ങളിലെ ഓരോ ഉപാധികളിന്മേലും ചര്‍ച്ചക്ക് തയ്യാറാണെന്ന് ഞങ്ങള്‍ വ്യക്തമാക്കി,'' മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ അറിയിച്ച പല സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 കര്‍ഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

''നമ്മുടെ കാര്‍ഷിക മേഖലയ്ക്കെതിരെ പിന്തിരിപ്പന്‍ നടപടികള്‍ സ്വീകരിക്കില്ല എന്നകാര്യത്തില്‍ തര്‍ക്കമില്ല. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്,'' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പറഞ്ഞു.
 
Other News in this category

 
 




 
Close Window