|
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു വോട്ടെടുപ്പ്.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാര്‍. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ലെന്ന് വോട്ട് ചെയ്തതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഇടതുപക്ഷത്തെ നേരിടാന്‍ തയ്യാറെടുത്ത് ഇരിക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജന്‍സികള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. |