Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം തുടരും: വീണ്ടും നിമയസഭ പിടിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് ഇടതുപക്ഷം
Reporter
കേരളത്തില്‍ തുടര്‍ഭരണത്തിന് സാദ്ധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ തുടരാനും യോ?ഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാദ്ധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം പാര്‍ട്ടിക്ക് ഊര്‍ജ്ജമാവുകയും ചെയ്യും. നഗരമേഖലകളില്‍ ബിജെപി കടന്നുകയറുന്നത് ഗൗരവമായ വിഷയമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം പാര്‍ട്ടി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച മുതല്‍ ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും.
 
Other News in this category

 
 




 
Close Window