Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്
Reporter
മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നതായി പരാതി. വര്‍ഗീയമായ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് രംഗത്തെത്തി.

കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ഇവരുടെ പേരിലിറങ്ങിയ ലഘുലേഖയില്‍ ആവശ്യപ്പെടുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി മറ്റ് മതസ്ഥരെ നിന്ദിക്കുകയാണെന്നും ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും ലഘുലേഖയില്‍ പറയുന്നുണ്ട്. ബാങ്കുവിളി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നും നോട്ടീസില്‍ പറയുന്നു.

സംസ്ഥാനത്തെ പ്രമുഖ ക്രിസ്ത്യന്‍ സംഘടനകളുടെ പേരുവെച്ച് ഇറങ്ങിയ ലഘുലേഖ സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലയില്‍ മുസ്ലീം-ക്രൈസ്തവ വിശ്വാസികള്‍ തമ്മിലുള്ള മതമൈത്രി ഇല്ലാതാക്കാന്‍ ആരോ മനപൂര്‍വ്വം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചതാണെന്നാണ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ നിലപാട്.

വസ്തുത തിരിച്ചറിഞ്ഞ് ഇത്തരം വ്യാജ പ്രചാരണം എല്ലാവരും തള്ളിക്കളയണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ആവശ്യപെട്ടു. പ്രചരിച്ച ലഘുലേഖയില്‍ ഭാരവാഹികളുടെ പേരും ഇ മയില്‍ വിലാസവുമൊക്കെയുണ്ടെങ്കിലും ഫോണ്‍നമ്പര്‍ മായ്ച്ച നിലയിലാണ്. വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window