Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തില്ല: കേരള യാത്ര 20ന് ആരംഭിക്കുമെന്ന് കെ. സുരേന്ദ്രന്‍
Reporter
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയായിരിക്കും പാര്‍ട്ടി കളത്തിലിറക്കുകയെന്നും ബിജെപി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചു.

ശോഭ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ത്ത് പുതിയ പദ്ധതികളാവിഷ്‌ക്കരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കാനും സംസ്ഥാന നേതൃത്വ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകളുണ്ടായി.
 
Other News in this category

 
 




 
Close Window