|
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി കേരളത്തിലേക്ക് മടങ്ങുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു.
പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചിരുന്നത്.
കുഞ്ഞാലുക്കുട്ടിക്ക് പകരം ലീഗ് ആരെ ലോക്സഭയിലേക്ക് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
നിയമസഭാ അംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്ന് 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. |