|
മാണി സി കാപ്പന്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പന്‍ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങള്‍ തന്നെ കാപ്പന് നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'അത് അദ്ദേഹത്തിന്റെ ഒരു മോഹം നടന്ന രീതിയല്ലേ കാണുന്നത്. ഞാനിപ്പോ ഒന്നും പറയേണ്ട കാര്യമില്ലാല്ലോ. അവിടെയുള്ള നാട്ടുകാര് അവിടെ അദ്ദേഹത്തെ നേരത്തെ എല്‍ഡിഎഫ് എന്ന രീതിയില്‍ സഹായിച്ചവര്, അവരെയൊക്കെ കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത് എല്‍ഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല, ആ നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും കാണിച്ച ഒരു വഞ്ചനയാണ്. അത് കൃത്യമായി ജനങ്ങള്‍ തന്നെ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' മുഖ്യമന്ത്രി പറഞ്ഞു. |