Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിലെ നായന്മാരുടെ ആചാര്യന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Reporter
സമാധി ദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണം അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും അനുസ്മരിച്ചു.

'മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ ഭാരത കേസരി, ശ്രീ മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ അനേകര്‍ക്ക് പ്രചോദനമായി തുടരുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window