Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്
Reporter
കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഏറെ ഗുണം ചെയ്യുമെന്ന് സര്‍വ്വേ ഫലത്തില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതല്‍ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതല്‍ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവര്‍ 8 മുതല്‍ 20 സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വേ ഫലം പറയുന്നു. അസമില്‍ 68 മുതല്‍ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസിന് 43 മുതല്‍ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതുച്ചേരിയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ ബിജെപി സഖ്യ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായേക്കും. ബിജെപി സഖ്യത്തിന് 17 മുതല്‍ 21 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് എട്ട് മുതല്‍ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവര്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സര്‍വേ പറയുന്നു.
 
Other News in this category

 
 




 
Close Window