Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി: വനിതാ പ്രതിനിധി നിവേദിത സുബ്രഹ്മണ്യന്‍
Reporter
ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയതായി ബിജെപി അംഗത്വം സ്വീകരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ കമ്മിറ്റിയില്‍ ഇടം നേടിയപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയില്ല. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ് വനിതാ പ്രതിനിധി.
മുരളീധരന്‍ മത്സരിക്കുന്നത് അനുചിതമെന്ന് ഒരു വിഭാഗം; 'രാജ്യസഭാസീറ്റ് നഷ്ടമാക്കണോ?' സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, സി.കെ.പദ്മനാഭന്‍, പി.കെ.കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

സംസ്ഥാനത്തിന്റെ പ്രഭാരി സി.പി.രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്ന ശോഭ, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അടുത്തിടെ വീണ്ടും സജീവമായത്.
 
Other News in this category

 
 




 
Close Window