|
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
മുല്ലപ്പള്ളി മത്സരരംഗത്ത് നിന്ന് മാറിയതോടെ താന്‍ കെ.പി.സി.സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലാതായെന്ന് കെ.സുധാകരന്‍ എം.പി.
മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
കെ.സുധാകരന്‍ പ്രസിഡന്റായാലും ഇല്ലെങ്കിലും യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. |