|
തമിഴ്‌നാട്ടില്‍ വന്‍ വാ?ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു. അധികാരത്തിലെത്തിയാല്‍ ഇന്ധന വില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എം.കെ സ്റ്റാലില്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം.
അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളുമെന്നും വാ?ഗ്ദാനമുണ്ട്.
ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. |