|
ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചര്‍ച്ചകള്‍ക്ക് തിരിച്ചടി. അമിത്ഷായെ കാണാതെ സഭാ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ സഭയുടെ സമദൂര നിലപാട് തന്നെ തുടരാന്‍ തീരുമാനിച്ചു. പള്ളി തര്‍ക്ക വിഷയത്തില്‍ കൃത്യമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നാണ് വിവരം.
ഓര്‍ത്തഡോക്‌സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിലാണ് താമരയെ ചേര്‍ത്തുപിടിക്കാന്‍ യാക്കോബായ സഭ ആലോചിച്ചത്. എറണാകുളത്തെ 5 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്കായി സഭാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും പരിഗണിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ശ്രമിച്ച ബിജെപി ഈ നീക്കത്തെ സുവര്‍ണാവസരമായിട്ടാണ് കണ്ടത്. |