|
കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് നല്‍കിയ സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്ര സര്‍ക്കാറിന്റെതെന്ന് വ്യാജ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കോവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു.
ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്? സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്? കൊടുക്കേണ്ടെ. കാര്യങ്ങളെ വക്രീകരിക്കാനാണ് ശ്രമം. ഇതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന്? പോയെന്നും പിണറായി ചോദിച്ചു. സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെതിരെയാണ്. ആ സമരം 100 ദിവസം പിന്നിട്ടു.
കോണ്‍ഗ്രസ് എംപിമാരില്‍ എത്ര പേരാണ് ആ സമരത്തില്‍ പങ്കെടുത്തത്? എന്തേ ആ സമരത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മനസ് വരാത്തത്? ഇടതുപക്ഷം ആ സമരത്തിന്റെ നേതൃ നിരയില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലും ?ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്? കോണ്‍ഗ്രസിനെ ജയിപ്പിച്ചത്?. എന്നാല്‍, കോണ്‍ഗ്രസ്? നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്? പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി. |