|
ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ 22 ശതമാനം സീറ്റുകളിലും മത്സരിക്കുന്നത് നേതാക്കളുടെ ബന്ധുക്കള്‍. നേതാക്കളുടെ മക്കളും മരുമക്കളും ഭാര്യമാരും സഹോദരന്മാരും വരെ ഇത്തവണ മത്സര രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രിമാരുടെ മൂന്നു മക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. മുന്‍ മന്ത്രിമാരുടെയും സ്പീക്കറുടേയും മക്കളായി 12 പേരും മത്സരിക്കുന്നു. പിന്നെ എം പിമാരുടേയും എംഎല്‍എമാരുടേയും മക്കള്‍ വേറേയും. അറിയാം ഈ തെരഞ്ഞെടുപ്പിലെ മക്കളെയും മരുമക്കളേയും.
മക്കള്‍
1. കെ മുരളീധരന്‍ (കോണ്‍ഗ്രസ്)- (മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ക്ലൈമാക്‌സില്‍ കെ മുരളീധരന്‍ നേമത്തേക്ക് വന്നിറങ്ങുന്നത് വലിയ ബില്‍ഡ് അപ്പുകള്‍ക്കു ശേഷം.
2. പത്മജ വേണുഗോപാല്‍ (കോണ്‍ഗ്രസ്)- ( മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍. അഞ്ചുവര്‍ഷം മുന്‍പ് തോറ്റെങ്കിലും അന്നു തന്നെ ഉറപ്പിച്ചതാണ് വീണ്ടും മത്സരിക്കുമെന്നത്.)
3. ഡോ എം കെ മുനീര്‍ (മുസ്ലിംലീഗ്)- (മണ്ഡലം ഒന്നു മാറിയെങ്കിലും സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീര്‍ ഇത്തവണയും മത്സരംഗത്തുണ്ട്.
4.ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) -(കെ. എം മാണിയുടെ മകന്‍ ജോസ് കെ മാണിക്ക് നിയമസഭയിലേക്ക് ഇതു കന്നിയങ്കം)
5. കെ ബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി)- ( മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഇത്തവണയും പത്തനാപുരത്ത് ജനവിധി തേടുന്നു)
6. അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്)- (മുന്‍മന്ത്രി ടി എം ജേക്കബ്ബിന്റെ മകന്‍ പിറവത്ത് വീണ്ടും ഇറങ്ങുന്നു)
7. പ്രൊഫ. എന്‍ ജയരാജ് (കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം)- (മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണക്കുറുപ്പിന്റെ മകന് ഇത് നാലാമങ്കം)
8. ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം)- (കേരളാ കോണ്‍ഗ്രസിന്റ സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ കെ.എം ജോര്‍ജിന്റെ മകന്‍ ഇടുക്കിയില്‍ മല്‍സരിക്കുന്നു)
9. പി എസ് സുപാല്‍ (സിപിഐ)- (മുന്‍ എംഎല്‍എ പി കെ ശ്രീനിവാസന്റെ മകന്‍ പുനലൂരില്‍ മത്സരിക്കുന്നു)
10. എം വി ശ്രേയംസ് കുമാര്‍ (എല്‍ജെഡി)- (മുന്‍മന്ത്രിയും കേന്ദ്രമന്ത്രിയുമായ എം പി വീരേന്ദ്രകുമാറിന്റെ മകന്‍ കല്‍പറ്റയില്‍ വീണ്ടും മത്സരിക്കുന്നു)
11. കെ പി മോഹനന്‍ (ജനതാദള്‍ നേതാവായ മുന്‍ മന്ത്രി പി ആര്‍ കുറുപ്പിന്റെ മകന്‍)
12. ഷിബു ബേബിജോണ്‍ (ആര്‍എസ്പി) (മുന്‍മന്ത്രി ബേബി ജോണിന്റെ മകന്‍)
13. ബാബു ദിവാകരന്‍ (ആര്‍എസ്പി)- (മുന്‍മന്ത്രി ടി കെ ദിവാകരന്റെ മകന്‍)
14. കെ എസ് ശബരീനാഥന്‍ (കോണ്‍ഗ്രസ്)- (മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മകന്‍. ഇത് മൂന്നാമങ്കം)
15. പി കെ ബഷീര്‍ (മുസ്ലിംലീഗ്)- (മുന്‍ സ്പീക്കര്‍ പി സീതിഹാജിയുടെ മകന്‍)
16. വി ഇ ഗഫൂര്‍ (മുസ്ലിംലീഗ്)- (മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍)
17. വി ആര്‍ സുനില്‍കുമാര്‍ (സിപിഐ) (കൃഷി മന്ത്രിയായിരുന്ന വി കെ രാജന്റെ മകന്‍)
18. സി പി പ്രമോദ് (സിപിഎം)- (മുന്‍ ശ്രീകൃഷ്ണപുരം എംഎല്‍എ ഇ പത്മനാഭന്റെ മകന്‍)
19. സുമേഷ് അച്യുതന്‍ (കോണ്‍ഗ്രസ്)- ( മുന്‍ ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതന്റെ മകന്‍)
20. സുജിത് വിജയന്‍ (സ്വത.) (ചവറ എംഎല്‍എയായിരുന്ന വിജയന്‍പിള്ളയുടെ മകന്‍)
21. റിങ്കു ചെറിയാന്‍ (കോണ്‍ഗ്രസ്) (മുന്‍ എംഎല്‍എ എം സി ചെറിയാന്റെ മകന്‍)
22. സിറിയക് തോമസ് (കോണ്‍ഗ്രസ്) (മുന്‍ പീരുമേട് എംഎല്‍എ കെ കെ തോമസിന്റെ മകന്‍)
ഭാര്യ
23. ആര്‍ ബിന്ദു (സിപിഎം)- (എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യ)
മരുമക്കള്‍
24. മുഹമ്മദ് റിയാസ് (സിപിഎം) - (മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍. ബേപ്പൂരില്‍ നിന്ന് മത്സരിക്കുന്നു)
25. ജോ ജോസഫ് (പിജെ ജോസഫിന്റെ മരുമകന്‍ കോതമംഗലത്ത് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാണ്)
26. എം പി ജോസഫ് ( കെ എം മാണിയുടെ മരുമകന്‍ ജോസഫ് ഗ്രൂപ്പിന് വേണ്ടി തൃക്കരിപ്പൂരില്‍ മത്സരിക്കുന്നു)
കൊച്ചുമക്കള്‍
28. കെ ഡി പ്രസേനന്‍ (സിപിഎം) (മുന്‍ എംഎല്‍എ ആര്‍ കൃഷ്ണന്റെ കൊച്ചുമകന്‍)
സഹോദരങ്ങള്‍
28. തോമസ് കെ തോമസ് (എന്‍സിപി)- (മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍)
29. പന്തളം പ്രതാപന്‍ (ബിജെപി) (കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്റെ സഹോദരന്‍. അടൂരില്‍ നിന്ന് ജനവിധി തേടുന്നത് ബിജെപി സ്ഥാനാര്‍ഥിയായി) |