|
ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ബിജെപിക്കായി എന്‍ ഹരികുമാറും ബിഡിജെഎസിനായി ടിഎന്‍ ശ്രീനിവാസനുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്.
പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ മാറ്റണമെന്ന നിര്‍ദേശം ബി.ജെ.പി. മുന്നോട്ടുവെച്ചിരുന്നെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് എടുത്തത്.
ഏറ്റുമാനൂരില്‍ യുഡിഎഫിലും പ്രതിസന്ധിയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റില്‍ പ്രിന്‍സ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. |