|
ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് മുന്നണികള്‍ തമ്മിലുള്ള ധാരണയെന്ന് ആക്ഷേപം.
തിരഞ്ഞെടുപ്പില്‍ കോലീബി സഖ്യം വീണ്ടും ഉടലെടുതെന്നും ആര്‍.എസ്.എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ വ്യക്തമാക്കിയതു പോലെ സി.പി.ഐ.എം ബി.ജെ.പി ഡീല്‍ ആണ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്
ദേവികുളം, തലശേരി,ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെയ പത്രികയാണ് തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രികയും തള്ളിയതോടെ മൂന്നിടത്തും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഇതോടെ ബി.ജെ.പിയുമായുള്ള രഹസ്യധാരണയാണ് ഇതെന്ന് കാട്ടി യു.ഡി.എഫ് എല്‍.ഡി.എഫ് മുന്നണികള്‍ രം?ഗത്തെത്തി.
ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മൂന്ന് മണ്ഡലങ്ങളും എല്‍.ഡി.എഫ് സിറ്റിം?ഗ് സീറ്റുകളാണ്. സ്ഥിരമായി സി.പി.ഐ.എം ജയിച്ചു വരുന്ന സീറ്റുകള്‍ മറിക്കാന്‍ കോലീബി സഖ്യം ഒത്തുചേര്‍ന്നതെന്നാണ് സി.പി.ഐ.എം ആരോപണം. |