Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി നേതാവ് പുഷ്പാര്‍ച്ചന നടത്തിയത് പ്രകോപനപരം; സംഭവിക്കാന്‍ പാടില്ലാത്തതെന്നു പിണറായി
Reporter
പുന്നപ്ര- വയലാര്‍ സ്മാരകത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ പുഷ്പാര്‍ച്ചന പ്രകോപനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്മ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രകോപനമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ സംയമനത്തോടെയാണ് അവിടെയുള്ളവര്‍ പെരുമാറിയതെന്നും പിണറായി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഓരോരുത്തര്‍ ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.
എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാര്‍ട്ടുകളുടേത് പോലെ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതല്ലെന്നും പറയുന്നകാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് ഇടതു മുന്നണിയുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എല്‍ഡിഎഫിന്റെത്. കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡിന് എതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി അടയ്ക്കാന്‍ പാടില്ല എന്നുണ്ട്. നേരത്തെ കേന്ദ്രത്തിനെ അറിയിച്ചു. വേണമെങ്കില്‍ ഇനിയും ഇടപെടും. സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window