Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എംഎല്‍എയാവാന്‍ ദോശ ചുടുന്നു, തുണിയലക്കുന്നു: സിനിമയിലേതു പോലെ തമിഴ്‌നാട്ടില്‍ വോട്ടുപിടുത്തം
Reporter
തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ഥികളുടെ പെടാപ്പാട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തുണി അലക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി തങ്ക കതിരവന്റെയും ദോശ ചുടുന്ന ഡിഎംകെ സ്ഥാനാര്‍ഥി പ്രഭാകര്‍ രാജയുടെയും ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം.

തിരഞ്ഞെടുപ്പ് ചൂട് കനത്തതോടെ വോട്ടുറപ്പിക്കാന്‍ എന്തിനും തയാറാണ് സ്ഥാനാര്‍ഥികള്‍. വോട്ടഭ്യര്‍ഥിച്ച് വീടുകള്‍ കയറുന്നതിനിടെയാണ് തങ്ക കതിരവന്‍ തുണി അലക്കികൊടുത്തത്. ജയിച്ചാല്‍ വാഷിങ് മെഷീന്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്താണ് തങ്ക കതിരവന്‍ മടങ്ങിയത്. നാഗപട്ടിണം മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് തങ്ക കതിരവന്‍.

വിരുഗംബാക്കം നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥി പ്രഭാകര്‍ രാജ പ്രചാരണത്തിനിടെ ദോശ ചുട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രചാരണത്തിനിടെ ഹോട്ടലില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി ദോശ ചുട്ടത്.
 
Other News in this category

 
 




 
Close Window