|
പാലക്കാട് യു.ഡി.എഫ് പ്രചാരണവേദിയില്‍ ആവേശമായി രാഹുല്‍ ?ഗാന്ധി. രാവിലെ 11.30 ഓടെ ജില്ലയിലെത്തിയ രാഹുല്‍ വിവിദ മണ്ഡലങ്ങളിലെ പ്രചരണങ്ങളില്‍ പങ്കാളായായി.
തൃത്താലയില്‍ വി.ടി ബല്‍റാം എംഎല്‍എയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെ ബാങ്ക് വിളിക്കേട്ടപ്പോള്‍ പ്രസം?ഗം നിര്‍ത്താനും രാഹുല്‍ മറന്നില്ല.
ബാങ്ക് വിളിച്ച വേളയില്‍ പരിഭാഷകന്‍ കൂടിയായ ബല്‍റാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ രാഹുല്‍ പ്രസംഗം നിര്‍ത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുല്‍ പ്രസംഗം തുടര്‍ന്നത്.
പ്രസംഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്. ഇരു സര്‍ക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുട്ടില്‍ ഇഴയേണ്ടി വരില്ലെന്ന് രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു. ആറു മാസത്തിനുള്ളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കാകും.
കോണ്‍ഗ്രസിന്റെ 55 ശതമാനം സ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. ബല്‍റാം അതിന്റെ പ്രതിനിധിയാണ്. ഭാവിയെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. |