|
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി.
88 വയസ്സായ ഒരു ടെക്‌നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിയായി മാറാന്‍ സാധിക്കുമോ എന്ന് തരൂര്‍ ചോദിച്ചു.
പ്രായം കൂടുതലായാല്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിന് തെളിവാണ് നേമത്തേതെന്നും അദ്ദേഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു.
കഴിഞ്ഞ തവണ 86 വയസ്സായ ഒ. രാജ?ഗോപാലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. നിയമസഭയില്‍ അദ്ദേഹത്തിന്റെ ശബ്ദം കേട്ടോ, വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്‌തോ എന്നും തരൂര്‍ ചോദിച്ചു.
51 വയസ്സില്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ തന്നെ വൈകിപ്പോയെന്ന് തനിക്ക് തോന്നിയെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയതായിരുന്നു ശശി തൂരൂര്‍. ഷാഫി പറമ്പില്‍ സംസ്ഥാനത്തിന്റെ ഭാവിയാണെന്നും പത്ത് വര്‍ഷക്കാലം എത്ര ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും തരൂര്‍ പറഞ്ഞു. |