Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇടവേളയ്ക്കു ശേഷം സിപിഎം വീണ്ടും കൊലക്കത്തി എടുത്തു; ഞെട്ടലുണ്ടാക്കുന്നു: ഉമ്മന്‍ചാണ്ടി
Reporter
കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരെ പൊലിസ് കര്‍ശന നടപടി എടുക്കണം. ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window