|
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം.
തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍ വോട്ടവകാശം.
രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചിരുന്നു. തുടര്‍ന്നാണ് കമ്മിഷന്‍ രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചത്.
ഇതേടെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിയത് ചോദ്യം ചെയ്ത് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. |