Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മന്ത്രി ജി.സുധാകരനെതിരേ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ: മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം
Reporter
അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം. സുധാകരന്‍ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാര്‍ട്ടി മെമ്പറായ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പരാതി നല്‍കേണ്ടത് പാര്‍ട്ടിക്കാണെന്നും ആര്‍ നാസര്‍ പറഞ്ഞു. അതേസമയം, കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

മന്ത്രി ജി സുധാകരനെതിരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നല്‍കുകയും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചത്.

പാര്‍ട്ടി അംഗമായ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുവിന് പരാതി ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ട്ടിയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നാസര്‍ പറഞ്ഞു. സുധാകരന്‍ വ്യക്തിപരമായി ആരെയും അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും നാസര്‍ പറഞ്ഞു. അതേസമയം, അമ്പലപ്പുഴ സറ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സി പി എമ്മിനുള്ളില്‍ രൂക്ഷമാകുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പരാതിയെന്നാണ് വിലയിരുത്തല്‍. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും ജി സുധാകരന്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window