|
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്‌ക്കെതിരെ വിമര്‍ശനവുമായി മുംബൈ മേയര്‍.
ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു.
കുംഭമേളയില്‍ പ?ങ്കെടുത്ത്? മുംബൈയില്‍? മടങ്ങിയെത്തുന്ന തീര്‍ഥാടകരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായും തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ ചിലവുകള്‍ വഹിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
രോ?ഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. |