Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോവിഡ് പോസിറ്റീവ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Reporter
മന്‍മോഹന്‍ സിങ്ങിനെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്നും
എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാര്യമായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് അദ്ദേഹത്തെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2009ല്‍ മന്‍മോഹന്‍ സിംഗ് കാര്‍ഡിയാക് ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിംഗ് കത്ത് എഴുതിയിരുന്നു. കോവിഡ് വ്യാപനം പരിഹരിക്കാനുള്ള അഞ്ചു നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു മന്‍മോഹന്‍ സിംഗിന്റെ കത്ത്. കോവിഡ് വ്യാപന കാലയളവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കണമെന്ന്
അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ 20% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റി വയ്ക്കും: കളക്ടര്‍

വാക്സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window