|
കോവിഡ് 19ന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ കുറേ ആഴ്ചകള്‍ സ്ഥിതിഗതികള്‍ മികച്ച നിലയില്‍ ആയിരുന്നെന്നും എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടിയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് എല്ലാവരുടെയും സങ്കടവും വിഷമവും മനസിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വെല്ലുവിളി വലുതാണെന്നും എന്നാല്‍, നമ്മള്‍ ഇതിനെ മറികടക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. |