Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു
Reporter
എതിരില്ലാതെ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ എല്‍ ഡി എഫ് പ്രതിനിധികളായും പി വി അബ്ദുള്‍ വഹാബ് യു ഡി എഫ് പ്രതിനിധിയായുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്. അതിനാല്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ മൂന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.


140 അംഗ നിയമസഭയില്‍ നിലവില്‍ 131 എംഎല്‍എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. നാലുപേര്‍ മരിച്ചു, മൂന്നുപേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വച്ച് എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും തെരഞ്ഞെടുക്കാം. എല്‍ ഡി എഫിലെ ഒഴിവു വന്ന രണ്ടു സീറ്റുകളും സി പി എമ്മിന് ഉള്ളതായിരുന്നു. ഈ സീറ്റിലേക്കാണ് കൈരളി ടി വി എം ഡിയുടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിനെയും എസ് എഫ് ഐ മുന്‍ നേതാവും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ. വി ശിവദാസന്‍ എന്നിവരെ നിശ്ചയിച്ചത്. യു ഡി എഫിലെ സീറ്റ് മുസ്ലീം ലീഗിന് ആയിരുന്നു. ഈ സീറ്റിലേക്കാണ് പി. വി അബ്ദുല്‍ വഹാബ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഏപ്രില്‍ 30നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. സി പി എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍തഥികളെ ഏപ്രില്‍ 16ന് തീരുമാനിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭയിലേക്ക് എത്തുമ്പോള്‍ കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല. കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സി പി എം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍.

ജോണ്‍ ബ്രിട്ടാസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും കൈരളി ടി വിയുടെ എം ഡിയുമാണ്. ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്നു ജോണ്‍ ബ്രിട്ടാസ്. പിന്നീട് കൈരളി ടി വി തുടങ്ങിയപ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എം ഡിയുമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണാനെത്തുമ്പോള്‍ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളായി ജോണ്‍ ബ്രിട്ടാസും ഒപ്പം ഉണ്ടാകാറുണ്ട്.

ഡോ വി ശിവദാസന്‍

എസ് എഫ് ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റാണ് വി ശിവദാസ്. എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന സമയത്ത് ദേശീയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോള്‍ സി പി എം സംസ്ഥാന സമിതി അംഗമാണ്.

പി വി അബ്ദുല്‍ വഹാബ്

മുസ്ലിം ലീഗിന്റെ പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍ രാജ്യ സഭാ അംഗവും (2004 - 2010, 2015-2020) വ്യവസായിയുമാണ് പി. വി. അബ്ദുല്‍ വഹാബ്. വിദേശ ബിസ്സിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയണിദ്ദേഹം.
 
Other News in this category

 
 




 
Close Window