Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിജെപി രണ്ടു സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: പാലക്കാട് ഇ. ശ്രീധരന്‍, നേമത്ത് കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു
Reporter
ബിജെപി സ്ഥാനാര്‍ഥികളായ ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ പാലക്കാട്, നേമം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് തൃശൂരില്‍.
സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോ?ഗമിക്കവെ ഒന്‍പത് ജില്ലകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്. എറണാകുളം മലപ്പുറം വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടും കായംകുളത്തും അരൂരും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും കാസര്‍കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പട്ടാമ്പി, തൃത്താല, കുന്ദമം?ഗലം, കുറ്റ്യാടി, നിലമ്പൂര്‍, കുണ്ടറ, ചവറ, അരുവിക്കര, തിരൂരങ്ങാടി, കൊടുവള്ളി മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ വോട്ട് നില മാറിമറിഞ്ഞ പാലായില്‍ നിലവില്‍ മാണി സി കാപ്പനാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
 
Other News in this category

 
 




 
Close Window