Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ മേയ് 20 ന്; നാലു മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സിപിഐ
Reporter
രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചത്. മേയ് 17ന് ചേരുന്ന ഇടതുമുന്നണി യോഗം ഒരു പാര്‍ട്ടിക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കും.
സിപിഐക്ക് എത്ര മന്ത്രിമാരെ നല്‍കും എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ ചര്‍ച്ച നടന്നില്ലെന്നാണ് സൂചന. മറ്റു പാര്‍ട്ടികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം വീണ്ടും സിപിഎം-സിപിഐ ചര്‍ച്ച നടക്കും. നാലു മന്ത്രി സ്ഥാനങ്ങളില്‍ സിപിഐ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും അവര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനം 21 ആക്കി ഉയര്‍ത്താന്‍ ഇടതു നേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്. ഐഎന്‍എല്ലും കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window