Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വീടുകളില്‍ വിളക്കു തെളിച്ച് തിരഞ്ഞെടുപ്പു വിജയം ആഘോഷിച്ച് ഇടതുപക്ഷം
Reporter
ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസില്‍ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു. എകെജി സെന്ററില്‍ ആഘോഷത്തിന് മാറ്റ് കൂട്ടി വെടിക്കെട്ടും ഉണ്ടായിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ എന്നിവരടക്കം എകെജി സെന്ററിലുണ്ടായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കുടുംബസമേതം ദീപം തെളിയിച്ചു. കോടിയേരി ബാലകൃഷ്ണനും കുടുംബവും ദീപം തെളിയിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ തന്നെയാണ് ഇടതുപ്രവര്‍ത്തകരും കുടുംബങ്ങളും വിജയം ആഘോഷിച്ചത്. പൂത്തിരിയും മണ്‍ ചിരാതുകളും മെഴുകുതിരികളും കത്തിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ വിജയാഘോഷം.
 
Other News in this category

 
 




 
Close Window