Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണം: നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം: മുഖ്യമന്ത്രി
Reporter
റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാല്‍ കൂട്ടംചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെയാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകള്‍ക്ക് രാത്രി 10 മണിവരെ പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം.

75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെകൂടാതെ 2 സഹായികളെകൂടി അനുവദിക്കും. സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window