Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎമ്മിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ പേജ് ഇപ്പോള്‍ ഇതാ പാര്‍ട്ടി നേതാക്കളെ തിരിച്ചടിക്കുന്നു
Reporter
സി.പി.എമ്മിനെ വിമര്‍ശിച്ച ഫേസ്ബുക്കിലെ 'അജ്ഞാത' അക്കൗണ്ട് 'പോരാളി ഷാജി'യും ഡി.വൈ.എഫ്.ഐയും തമ്മിലുള്ള പോര് മുറുകുന്നു. സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിന്റെ നാവായി അറിയപ്പെട്ടിരുന്ന പോരാളി ഷാജിക്ക് എതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘം എന്നാണ് റഹിം പരാമര്‍ശിച്ചത്. എന്നാല്‍ ഇതിനെതിരെ പോരാളി ഷാജിയും കടുത്ത ഭാഷയില്‍ തിരിച്ചടിച്ചു.

വല്ലാതെ അഹങ്കരിക്കരുത് റഹീമേ എന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ താനില്ല എന്ന് പോരാളി ഷാജി പറയുന്നു. തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും പിന്തുണയ്ക്കുന്നവര്‍ ഒന്ന് വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ. റഹീമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട. പാര്‍ട്ടിയുടെ ശമ്പളവും വേണ്ട. പറയാനുള്ളത് പറയും നന്മകള്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് പോരാളി ഷാജി പറയുന്നു.

പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വല്ലാതെ അഹങ്കരിക്കരുത് റഹീമേ..

പാര്‍ട്ടിക്ക് വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ ഞാനില്ല.. ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല.. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുഖമില്ലാത്ത,, അറിയപ്പെടാന്‍ താത്പര്യമില്ലാത്ത,പാര്‍ട്ടി ആജ്ഞക്കായി കാത്ത് നില്‍ക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാര്‍ത്തകളും പ്രചരിപ്പിക്കുന്ന,, പാര്‍ട്ടി പറയുന്നതിന് മുന്‍പേ ശത്രുക്കള്‍ക്ക് മുന്‍പില്‍ പ്രതിരോധം തീര്‍ക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നില്‍..

അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറില്‍ മാസത്തില്‍ പത്ത് കളര്‍ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടര്‍മാരല്ല.. ഞാന്‍ വെല്ലുവിളിക്കുകയാണ് റഹീമേ. പാര്‍ട്ടി പണം ചെലവാക്കി നില നിര്‍ത്തുന്ന ഓഫിഷ്യല്‍ പേജുകളെക്കാളും കോടികള്‍ ചെലവിട്ട് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജില്‍ നിന്നും കിട്ടിയിട്ടുണ്ട്..

വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകള്‍ ഈ പേജിലൂടെ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്... കോടാനുകോടി ചെലവിട്ട് ന് നിങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഗുസ്തികളെക്കാള്‍ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങള്‍ എയര്‍ ചെയ്യാന്‍ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളില്‍ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ... Ok... റഹീമിന് അത് ഏത് അളവ് കോല്‍ വെച്ച് വേണമെങ്കിലും പരിശോധിക്കാം..

പിന്നെ വിമര്‍ശനം....

തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും റഹിമേ..

എന്റേത് ഉള്‍പ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈളുകള്‍ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളില്‍ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകള്‍ തീര്‍ച്ചയായും പറയും.. വിയോജിപ്പുകള്‍ ഇല്ലാതെ എല്ലാ ഏമാന്മാരും 'സ.. സ.. സ' മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..

അത്രയും കിട്ടിയത് പോരെ..

നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളെ ഒന്ന് വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ.. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ.. എനിക്ക് റഹീമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വെണ്ട.. പറയാനുള്ളത് പറയും..നന്മകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി.
 
Other News in this category

 
 




 
Close Window