Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയുടെ ആശംസകള്‍
Reporter
പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍?ഗ്രസ് നേതാവ് വി.ഡി സതീശന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്. യുവനേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത്.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുണമെന്ന് അവസാനിമിഷം വരെ കേന്ദ്ര നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

എന്നാല്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ സതീശന് ഉണ്ടായിരുന്നു. ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, ഇത് മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window