|
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കത്ത് അയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി.
രമേശ് ചെന്നിത്തല അങ്ങിനെ എഴുതുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിനു മാത്രമാണ് സമിതി രൂപീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് എഐസിസി തീരുാമനം എല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പുകള്‍ കാല് വാരുമെന്ന് ആശങ്കയുണ്ടായിരുന്നത് കൊണ്ടാണ് നിയമസഭാ മത്സരിക്കാതിരുന്നതെന്ന മുല്ലപ്പള്ളിയുടെ സോണിയക്ക് അയച്ച കത്തിലെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. |